താഹിറിനെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധം
കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് മുന്‍ നേതാവ് കെ.പി താഹിറിനെ അക്രമിച്ചതില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തളിപ്പറമ്പില്‍ നടന്ന പ്രകടനത്തിന് ജില്ലാസെക്രട്ടറി പി.സി നസീര്‍, എന്‍.വി ഷഫീഖ്, ഉസ്മാന് കൊമ്മച്ചി, ബപ്പു അഷ്റഫ് നേതൃത്വം നല്കി. മാട്ടൂലില്‍ ഗഫൂര്‍ മാട്ടൂല്‍, ഇബ്രഹിം, ഇ.വി നബീല്‍, സഖരിയ മടക്കര, പി.വി സമീഹ്, എ മഹറൂഫ്, എം.പി സഫീര്‍, ഒ മുനീര്‍, പി.പി.കെ ശുഹൈബ്, കെ.വി റാഷിദ്, എം.പി നദീര്‍, റമീസ് തെക്കുമ്പാട്, മുഫീദ്, സംസാരിച്ചു.
പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടണ്ടാവരുതെന്നും അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന കെ.പി താഹിറിനെ മുസ്ലിം ലീഗ് നേതാക്കളായ ടി.പി.എം സാഹിര്‍, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന് കല്ലായി എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."