HOME
DETAILS
MAL
മോഹനന് വധം: ആര്.എസ്.എസ് പ്രവര്ത്തകന് റിമാന്‍ഡില്‍
backup
January 06 2017 | 05:01 AM
കൂത്തുപറമ്പ്: സി.പി.എം പ്രാദേശിക നേതാവ് പടുവിലായിയിലെ കെ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് പിടിയില്‍. പടുവിലാക്കാവ് ക്ഷേത്രത്തിനു സമീപത്തെ കെ.വി സജേഷി(34)നെയാണ് കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു അറസ്റ്റു ചെയ്തത്. ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസില്‍ ഇതോടെ 12 പ്രതികള്‍ അറസ്റ്റിലായി. 2016 ഒക്ടോബര്‍ 10നായിരുന്നു വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ സജേഷിനെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."