HOME
DETAILS

തലശ്ശേരി നഗരത്തിലെ മയക്ക് മരുന്ന് ഉപയോഗം: കര്‍ശനമായി തടയും

  
backup
January 06, 2017 | 5:38 AM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95

തലശ്ശേരി: നഗരത്തിലെ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം കര്‍ശനമായി തടയാന്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനം.
തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്നലെ ജനമൈത്രി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മയക്കുമരുന്ന് വിപണനം
തടയുന്നതിന്റെ ഭാഗമായി തലശ്ശേരി പഴയബസ്റ്റാന്റ് പരിസരത്തെ ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് സി.സി ടിവി കാമറ സ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈ മേഖലയിലാണ് വ്യാപകമായ മയക്ക് മരുന്ന് വില്‍പ്പന നടക്കുന്നതെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ പരാതിപ്പെട്ടു. മയക്കുമരുന്ന് വില്‍പന തടയാന്‍ പൊലിസിന് സഹായവാദ്ഗാനവുമായി യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ ഭാരവാഹികളും മുന്നോട്ടുവന്നു.
തലശ്ശേരി നഗരത്തിലെ ട്രാഫിക് സംവിധാനം സുഗമമാക്കുക, ഭിക്ഷാടന മാഫിയകളെ നിയന്ത്രിക്കുക, വിശപ്പ്‌രഹിത തലശ്ശേരി തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഇന്നലെ വിവിധ സംഘടനാ പ്രതിനിധികളുടെയും വ്യാപാരി വ്യവസായികളുടെയും യോഗം വിളിച്ചുചേര്‍ത്തത്. ബസ്സുടമസ്ഥ സംഘം നേതാക്കള്‍, നിരവധി സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തലശ്ശേരി നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്ഥലം കണ്ടെത്തിയാല്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ തയാറാണെന്ന് സംഘടനാ ഭാരവാഹികളും വാഗ്ദാനം ചെയ്തു. യോഗത്തില്‍ തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ബി രാജീവ്, ട്രാഫിക് എസ്.ഐ മോഹന്‍ദാസ്, എ.എസ്.ഐ ബിന്ദുരാജ്, സംഘടനപ്രതിനിധികള്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി റോഡ് ഷോയില്ല; പാര്‍ട്ടി പ്രചരണത്തിന് ഇനി വിജയ് എത്തുക ഹെലികോപ്റ്ററില്‍

National
  •  a month ago
No Image

ഫ്രഷ് കട്ട് സമരം: സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി സിപിഎം പ്രാദേശിക നേതാവ്

Kerala
  •  a month ago
No Image

പി.എം ശ്രീ പദ്ധതിയിൽ വിദ്യാർഥി സമൂഹത്തിന് ആശങ്കയെന്ന് എസ്എഫ്ഐ; വർ​ഗീയതയുടെ പാഠം ഇല്ലെന്ന് ഉറപ്പാക്കണം

Kerala
  •  a month ago
No Image

'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി' രൂക്ഷ വിമര്‍ശനവുമായി സാറ ജോസഫ്

Kerala
  •  a month ago
No Image

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ സർക്കാരിനും തിരിച്ചടി

Kerala
  •  a month ago
No Image

പി.എം ശ്രീ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍കണ്ട് അഭിനന്ദനം അറിയിച്ച് എബിവിപി നേതാക്കള്‍

Kerala
  •  a month ago
No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  a month ago
No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  a month ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  a month ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  a month ago