ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളം മുന്നില്‍: മന്ത്രി കെ. രാജു
നിലമ്പൂര്‍: ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളം മുന്നിലെന്ന് നഗരസഭയിലെ വല്ലപ്പുഴ ഡിവിഷനിലെ മയ്യംതാനി ഗ്രൗണ്ടില്‍ നടന്ന വയോജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയോജനങ്ങള്‍ക്ക് വേണ്ടി നിലമ്പൂര്‍ മയ്യന്താനി ഡിവിഷനില്‍ ഒരുക്കിയത് സംസ്ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
വൃദ്ധജന പരിപാലനം അനുദിനം പ്രതിസഡി കളിലൂടെ കടന്നുപോകുമ്പോള്‍ വല്ലപ്പുഴ ഡിവിഷന്‍ മാതൃകയായ പദ്ധതിയാണ് ഒരുക്കിയത്. സര്‍ക്കാറിന് വേണ്ടി താന്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടലും അവ സൃഷ്ടിക്കുന്ന മാനസികപ്രശ്‌നങ്ങളും ശാരീരിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെങ്കില്‍ ആദ്യം വേണ്ടത് വയോജനങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം സമൂഹത്തില്‍ കൊടുക്കുകയാണ്.
അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയാണ്. ആവശ്യമായ മരുന്ന് പോലും വാങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ക്ക് അതുണ്ടാക്കി നല്‍കാന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഒരുക്കിയ പദ്ധതി ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളേക്കാള്‍ ആയുസ്‌ദൈര്‍ഘ്യം കേരളത്തിലെ ജനങ്ങള്‍ക്കാണുള്ളത്.
ശരാശരി 56 വയസായിരുന്നു പണ്ട് ഇന്നത് 76 ആയി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. 248 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. അഞ്ചുപേര്‍ 90 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. ഇവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പി.വി അന്‍വര്‍ എംഎല്‍എ അധ്യക്ഷനായി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഡിവിഷന്‍ കൗണ്‍സിലര്‍ പി.എം ബഷീര്‍, സിപിഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍, ഗോവര്‍ദ്ധനന്‍ പൊറ്റേക്കാട്, പാര്‍ഥസാരഥി, കെ മനോജ്, ടി.കെ ഗിരീഷ് കുമാര്‍, മേരിമാത ഡയറക്ടര്‍ സിബി വയലില്‍, വി.എം.ആര്‍.പി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."