മുന്‍ എം.പിയും മുസ്‌ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് അന്തരിച്ചു
കാസര്‍കോട്: മുന്‍ എം.പിയും മുസ്‌ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് (87) അന്തരിച്ചു. ഇന്ന് വൈകുന്നേരം ആറോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം വരെ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാംപയിന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
1970 മുതല്‍ 1979 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
കേരള പി.എസ്.സി മെമ്പര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ഹോം ഗാര്‍ഡ് അഡ് വൈസറി ബോര്‍ഡ് മെമ്പര്‍, കേരളാ റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
Read More... അടഞ്ഞത് സി.എച്ച് കണാരനെ അട്ടിമറിച്ച ചരിത്ര പുസ്തകം
രണ്ടാം നിയമ സഭയിലേക്ക് നാദാപുരം മണ്ഡലത്തില്‍ നിന്നും സി.പി.ഐയിലെ സി.എച്ച് കണാരനെ 7047 വോട്ടിനു പരാജപ്പെടുത്തി എം.എല്‍.എയായ അദ്ദേഹം സി.എച്ച് മുഹമ്മദ് കോയയ്‌ക്കൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.
നാദാപുരം ഗേള്‍സ് ഹൈസ്‌കൂള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമാണ്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗിന്റെ എല്ലാ പരിപാടികളും മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."