മോഷ്ടാക്കളായ നാലംഗ നാടോടി സ്ത്രീകളെ അറസ്റ്റ് ചെയ്തു
ചേര്‍ത്തല: കൈകുഞ്ഞുമായി ബസുകളില്‍ യാത്ര ചെയ്ത് മോഷണം നടത്തിവന്ന നാലംഗ നാടോടി സ്ത്രീകളെ മാരാരിക്കുളം പൊലിസ് അറസ്റ്റ് ചെയ്തു. മോഷണകേസിനൊപ്പം കുട്ടിയെ ഉപയോഗിച്ച് കുറ്റം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശികളായ ലക്ഷ്മി(28), മുത്താള്‍(21), ഗീത(25), മുരിയമ്മ(28) എന്നിവരാണ് പിടിയിലായത്.
ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു പാതിരപ്പള്ളി പാറപുറത്ത് വീട്ടില്‍ സരിതയുടെ കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കവേയാണ് ഇവര്‍ പിടിയിലായത്. മാല പൊട്ടിക്കുന്നത് മനസിലാക്കിയ സരിത ബസില്‍ ബഹളമുണ്ടാക്കിയപ്പോള്‍ ബസില്‍ നിന്നു തള്ളിതാഴെയിടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ച് മാരാരിക്കുളം പൊലിസില്‍ ഏല്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."