HOME
DETAILS
MAL
പള്ളിക്കല്‍ബസാറില്‍ മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
backup
January 06 2017 | 19:01 PM
പള്ളിക്കല്‍: പള്ളിക്കല്‍ബസാറില്‍ മൂന്നു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. പള്ളിക്കല്‍ അത്താണിക്കല്‍ വീട്ടില്‍ സി. അവറാന്‍കുട്ടി എന്ന കോയ (50), കണ്ടാരം പൊറ്റ ദാസന് (52), സലാമത്ത് നഗര്‍ പുല്ലിശ്ശേരി കുണ്ടില്‍ തെക്കൂട്ട് ദാസന് (52) എന്നിവരെയാണ് ഇന്നലെ രാവിലെ നായ കടിച്ചു പരുക്കേല്പിച്ചത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. നായകളുടെ ശല്യംമൂലം വളര്‍ത്തു മൃഗങ്ങളെപോലും പുറത്തുകെട്ടാന് പറ്റാത്ത അവസ്ഥയാണ്. ഇന്നലെ രാവിലെ ഏഴിനും പത്തിനുമിടയിലാണ് മൂന്നു പേര്‍ക്കു കടിയേറ്റത്.
ഇതിനു ശേഷം പലരുടെയും പിന്നാലെ ഓടി അങ്ങാടിയില്‍ പരാക്രമം കാണിച്ച നായയെ നാട്ടുകാര്‍ സംഘടിച്ചെത്തി കൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."