പുഷ്അപ്പില്‍ ആറ്റിങ്ങല്‍ സ്വദേശിക്ക് ലോകറിക്കാര്‍ഡ്
ആറ്റിങ്ങല്‍: നെക്കിള്‍ പുഷ്അപ്പില്‍ ആറ്റിങ്ങല്‍ സ്വദേശിക്ക് ലോക റിക്കാര്‍ഡ്. കാനഡക്കാരന്റെ നേട്ടമാണ് ഇദ്ദേഹം തകര്‍ത്തത്. ആറ്റിങ്ങല്‍ പാര്‍വ്വതിപുരംഗ്രാമം വൈഭവത്തില്‍ 49 കാരനായ ജാക്‌സണ്‍ ആര്‍.ഗോമസാണ് റിക്കാര്‍ഡ് നേടിയത്.
മുഷ്ടിചുരുട്ടി തറയില്‍ കുത്തിയുള്ള വിഭാഗത്തില്‍ ഒരു മിനിട്ടില്‍ 93 പുഷപ്പ്എടുത്താണ് ജാക്‌സണ്‍ ലോക റിക്കാര്‍ഡ് ഭേദിച്ചത്. ഒരു മിനിട്ടില്‍ 84പുഷപ്പെടുത്ത കാനഡക്കാരന്‍ റോയിബര്‍ഗ്ഗറുടേതായിരുന്നു ഇതുവരെ ഈ വിഭാഗത്തിലെറിക്കാര്‍ഡ്. ബോക്‌സിംഗില്‍ കേരളത്തിന് വേണ്ടി രണ്ട് തവണ വെള്ളിനേടിയിട്ടുള്ള ജാക്‌സണ്‍ 2011ല്‍ മാസ്‌റ്റേഴ്‌സ് വിഭാഗം മിസ്റ്റര്‍ കേരളപട്ടവും നേടിയിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ജാക്‌സണ്‍ നേട്ടംസ്വന്തമാക്കിയത്. ട്രിവാന്‍ഡ്രം ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ്ചടങ്ങ് സംഘടിപ്പിച്ചത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ആര്‍.ആര്‍.എഫ്.കമാഡന്റ് ബി.കെ.പ്രശാന്തന്‍ മുഖ്യനിരീക്ഷകനായിരുന്നു. കേരളാബോഡി ബില്‍ഡിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും അര്‍ജുന അവാര്‍ഡ് വിന്നറുമായ ടി.വി.പോളി, പ്രസിഡന്റ് ലെസ്ലെ ജോണ്‍ പീറ്റര്‍, ഭാരവാഹികളായ സുധാകരന്‍.എസ്, സുരേഷ്‌കുമാര്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു. റിക്കാര്‍ഡ് ഭേദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ്‌റിക്കാര്‍ഡ്‌സ് അധികൃതര്‍ നല്‍കിയ മാനദണ്ഡ പ്രകാരം പകര്‍ത്തി അവര്‍ക്ക് അയച്ചു.12ആഴ്ച്ചക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
കെ.എസ്.ഇ.ബി ആറ്റിങ്ങല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ ജാക്‌സണ്‍ ജിംനേഷ്യം ട്രെയിനറും ഹിഫ്‌സഎന്നആരോഗ്യസംഘടനയുടെ സ്ഥാപക പ്രസിഡന്റും ആറ്റിങ്ങല്‍ മള്‍ട്ടി ജിംസെക്രട്ടറിയുമാണ്.ഭാര്യ സോണാമേരി മക്കള്‍ അജാക്‌സ്, സാന്ദ്ര. അടുത്തിടെ പുറത്തിറങ്ങിയ റിയല്‍ ഫൈറ്റര്‍ എന്ന സിനിമയില്‍ബോക്‌സിംഗ് ചാമ്പ്യനായ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."