പഞ്ചായത്ത് സെക്രട്ടറി ട്രാന്‍സ്ഫര്‍ വാങ്ങി; അസി. സെക്രട്ടറി ലീവെടുത്തു മുങ്ങി !
വെള്ളറട: ഗ്രാമപ്പഞ്ചായത്തിലെ സി.പി.എം ഭരണസമിതിയുമായി യോജിക്കാന്‍ കഴിയാതെ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറ്റം വാങ്ങിപ്പോയി.അസി. സെക്രട്ടറി ശമ്പളമില്ലാത്ത ലീവ് എടുത്തു മുങ്ങി. ഇതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായ സ്ഥിതിയാണ്.
പഞ്ചായത്ത് ഭരണസമിതിയുടെ അനാവശ്യ ഇടപെടലുകളില്‍ പൊറുതിമുട്ടിയാണ് പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറ്റം വാങ്ങിയത്. പകരം ചുമതല വഹിച്ചാല്‍ പൊല്ലാപ്പാകുമെന്ന് മനസ്സിലാക്കിയ അസി. സെക്രട്ടറി ശമ്പളമില്ലാത്ത ലീവ് എടുത്തു.
ഇതോടെ പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം ആകെ താറുമാറായി. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന്റെ നിയന്ത്രണം അസി. സെക്രട്ടറിയുടെ കീഴിലാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും താളംതെറ്റി. പഞ്ചായത്തില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വാങ്ങേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ജനങ്ങളും ദുരിതത്തിലാണ്. ഉദ്യോഗസ്ഥരെ വലക്കുന്ന ഭരണ സമിതിയുടെ അനാവശ്യ ഇടപെടലുകള്‍ ഫലത്തില്‍ ജനത്തിനാണ് പണിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."