അധികൃതരുടെ അനാസ്ഥയെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: റോഡരികില്‍ കുഴഞ്ഞുവീണയാള്‍ മെഡിക്കല്‍ കോളജില്‍ യഥാസമയം ചികിത്സ കിട്ടാതെ മരിച്ച സംഭവം ആശുപത്രി, പൊലിസ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കരുനാഗപ്പള്ളി തൊടിയൂര്‍ സോപാനത്തില്‍ രാജീവ് ഗോപാലകൃഷ്ണനാണ് (44) കുറവന്‍കോണം ജങ്ഷനില്‍ കുഴഞ്ഞു വീണത്. രാജീവിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് തയ്യാറായില്ല. സംഭവം കണ്ടുനിന്നവര്‍ സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സി.റ്റി സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ലിഫ്റ്റ് തകരാറിലായതിനാല്‍ അരമണിക്കൂര്‍ വൈകി. ആംബുലന്‍സ് വിളിച്ചെങ്കിലും ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. പൊതുപ്രവര്‍ത്തകന്‍ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാറില്ലെന്ന് പരാതിയില്‍ പറയുന്നു. ട്രോളിയും വീല്‍ചെയറും ഇല്ല.
ആവശ്യാനുസരണം ജീവനക്കാരും ഇല്ല.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ജില്ലാ പൊലിസ് മേധാവിയും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."