പിതാവിന്റെ മരണം മകള്‍ വിഷം നല്‍കിയതിനെ തുടര്‍ന്നെന്ന് മകന്റെ പരാതി
ആര്‍പ്പൂക്കര: പിതാവിന്റെ മരണം മകള്‍ വിഷം നല്‍കിയതുമൂലമാണെന്ന മകന്റെ പരാതി. ചിങ്ങവനം കുറിച്ചി തോപ്പില്‍വീട്ടില്‍ ചാക്കോ (83) യാണ് മരിച്ചത്.
നവംബര്‍ 29 ന് കോട്ടയം മെഡിക്കല്‍ഡ കോളജില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ മരിച്ചു. ചാക്കോ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് മകള്‍ ജ്യൂസില്‍ വിഷം നല്‍കിയതാണ് പിതാവ് മരണപ്പെടാന്‍ കാരണമെന്ന് മകന്‍ ചെറിയാന്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 2016 ആഗസ്റ്റ് 22 നു പുതുപ്പള്ളിയില്‍ വന്ന് ചാക്കോ ബസിടിച്ച് പരിക്കേറ്റിരുന്നു.
തലയ്ക്ക് പരിക്കേറ്റ് ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സെപ്തംബര്‍ അഞ്ചിന് ഡിസ്ചാര്‍ജു ചെയ്തു തുടര്‍ന്നുള്ള ആറുമാസത്തേക്ക് തുടര്‍ചികില്‍സ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ചികില്‍സ നടത്തിവന്നു.,ഇതിനിടെ പൂര്‍ണ ആരോഗ്യവനായ ചാക്കോ തനിയെ നടക്കാനും പുറത്തേക്ക് പോകാനും തുടങ്ങി. പിന്നീട് ഒക്ടോബര്‍ മാസത്തില്‍ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസം പിന്നിട്ടിട്ടും പിതാവിന്റെ വിവരം അറിയാതിരുന്നതിനെ തുടര്‍ന്ന നവംബര്‍ 29 ന് ചെറിയാന്‍ പിതാവിനെ അന്വേഷിച്ച് സഹോദരിയുടെ വീട്ടിലെത്തി.
ഈ സമയം ഭക്ഷണം കഴിക്കാനോ, സംസാരിക്കാന്‍പോലുമാവാതെ പിതാവ് ചാക്കോ മകളുടെ വീട്ടില്‍ കിടക്കുകയായിരുന്നു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് ഡിസംബര്‍ 15 ന് പിതാവിനെ സന്ദര്‍ശിക്കാന്‍ മകള്‍ എത്തിയപ്പോള്‍ ചെറിയാന്‍ ആശുപത്രിയില്ലായിരുന്നു. ഈ സമയം മകള്‍ ജ്യൂസില്‍ വിഷം കലര്‍ത്തി പിതാവിന് നല്‍കിയെന്നാണ് ചെറിയാന്‍ ആരോപിക്കുന്നത്.
പിതാവിന്റെ പേരിലുള്ള 15 സെന്റ് ഭൂമി തട്ടിയെടുക്കാനും അവിവാഹിതനായ തനിക്ക് ഇത്തരാതിരിക്കാനുമായി സഹോദരി ജോമോള്‍ വില്‍പത്രം തയ്യാറാക്കി വയ്ക്കുകയോ ,അതിന് ശ്രമിച്ചപ്പോള്‍ പിതാവ് എതിര്‍ത്തതോ ആണ് സംരക്ഷിക്കാന്‍ തയ്യാറാകാതെ വീട്ടില്‍ പട്ടിണിക്കിടുകയും ആശുപത്രിയിലെത്തി വിഷം നല്‍കിയതുമെന്നാണ് ചെറിയാന്‍ പറയുന്നത്. എന്നാല്‍ മെഡിക്കല്‍ വിഭാഗം നിരവധി തവണ പരിശോധന നടത്തിയിട്ടും വിഷാംശം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ന്യൂറോ സര്‍ജി വിഭാഗത്തില്‍ നിന്ന് അത്തരത്തിലുള്ള ചികില്‍സ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ചാക്കോയുടെ ചികില്‍സക്ക് നേതൃത്വം നല്‍കിയ മുന്‍ ആശുപത്രി സൂപ്രണ്ടും അസ്ഥിരോഗ വിഭാഗം യൂനിറ്റ ് ചീഫുമായ ഡോ., ടിജി തോമസ് ജേക്കബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."