HOME
DETAILS
MAL
ശബരിമല ഉണ്ണിയപ്പം നിര്‍മാണം: അടുത്ത സീസണില്‍ അരി വേര്‍തിരിക്കാന്‍ യന്ത്ര സംവിധാനം
backup
January 06 2017 | 20:01 PM
പത്തനംതിട്ട: ശബരിമലയിലെ ഉണ്ണിയപ്പം നിര്‍മ്മിക്കുന്നതിനുള്ള അരി വേര്‍തിരിക്കല്‍ അടുത്ത തീര്‍ഥാടന കാലം മുതല്‍ യന്ത്രവല്കൃതമാക്കുമെന്ന് ദേവസ്വം ബോര്‍ഡ്. അരിയുടെ ഗുണനിലവാരം കൂടുതല്‍ ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
ഭക്തര്‍ ഇരുമുടിക്കെട്ടുകളില്‍ കൊണ്ടുവരുന്ന അരി ശേഖരിച്ച് രണ്ടുവട്ടം കഴുകി വൃത്തിയാക്കിയാണ് നിലവില്‍ അപ്പം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വൃത്തിയും ഗുണനിലവാരവും സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉന്നയിച്ച സംശയം ഇത്തവണ അപ്പം നിര്‍മ്മാണം തടസപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വകുപ്പിന്റെ കൂടി നിര്‍ദേശപ്രകാരം അപ്പം നിര്‍മ്മാണം ആധുനികവല്രിക്കുന്നത്.
ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."