എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന്‍ പര്യടനം പൂര്‍ത്തിയാക്കി
ആലുവ: സംഘടനാ രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ലീഡേഴ്‌സ് കാരവാന്‍ ജില്ലയില്‍ രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍.എസ് മൗലവി ടീം ലീഡറും ഫൈസല്‍ കങ്ങരപ്പടി ഡയറക്ടറും മുഹമ്മദ് റാഫി കോര്‍ഡിനേറ്ററുമായ ലീഡേഴ്‌സ് കാരവാനില്‍ നൗഫല്‍ കുട്ടമശ്ശേരി, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് ചിറപ്പാട്ട്, ബാബു ചാലയില്‍, അബ്ദുള്‍ ഖാദര്‍ ഹുദവി, അഷറഫ് തടിക്കക്കടവ് എന്നിവര്‍ അംഗങ്ങളായിരുന്നു. ജില്ലയില്‍ പെരുമ്പാവൂരില്‍ നിന്ന് ആരംഭിച്ച കാരവന്‍ എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് അബ്ദുള്‍ മജീദ് ഫൈസിയും മൂവാറ്റുപുഴയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നൗഫല്‍ കുട്ടമശ്ശേരിയും കൊച്ചിയില്‍ സാലിം ഫൈസിയും കളമശേരിയില്‍ അബ്ദുള്‍ ഖാദര്‍ ഹുദവിയും കാരവന്‍ ഉദ്ഘാടനം ചെയ്തു. ആലുവയില്‍ നടന്ന കാരവന്‍ ജില്ലാ സമാപനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി ഉദ്ഘാടനം ചെയ്തു. ശാഖ കമ്മറ്റികള്‍ക്കുള്ള സംസ്ഥാന കമ്മറ്റിയുടെ ഓഫിഷ്യല്‍ കിറ്റും സംഗമത്തില്‍ ടീം ലീഡര്‍ വിതരണം ചെയ്തു. ജില്ലയിലെ ആറ് പുതിയ ക്ലസ്റ്റര്‍ കമ്മിറ്റികള്‍ക്ക് കാരവനില്‍ അംഗീകാരം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."