തോണികളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് നിയന്ത്രിക്കണമെന്ന്
പാടിച്ചിറ: മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ പുല്‍പ്പള്ളി ഉത്സവത്തോടനുബന്ധിച്ച് മദ്യശാലകള്‍ ജനുവരി എട്ടുവരെ അടച്ചിട്ടതോടെ കബനിക്കരയിലെ മച്ചൂരിലേക്ക് ജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു. ഇതോടെ തോണിയില്‍ ആളുകളെ കുത്തിനിറച്ച് അക്കരെയെത്തിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പൊലിസും മറ്റും തോണിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കപ്പെടുന്നില്ല.
മൂന്ന് തോണികള്‍ സര്‍വിസ് നടത്തുന്ന ഇവിടെ ആളുകളുടെ തിരക്ക് വര്‍ധിച്ചതോടെ ആളുകളെ അക്കരയിക്കരെ എത്തിക്കുന്നതിന് കുത്തിനിറച്ച് കൊണ്ടുപോകുന്നത് വന്‍ അപകടത്തിന് കാരണമാകും. കഴിഞ്ഞ ദിവസം ഇവിടെ ഒരു തോണി ചെരിഞ്ഞെങ്കിലും നേരിയ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്. രാപകലില്ലാതെ മച്ചൂരിലേക്ക് മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചത് കടത്തുകാര്‍ക്ക് ചാകരയായി. അക്കരെ കര്‍ണാടകയായതിനാല്‍ കേരള പൊലിസിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. സാധാരണ ഉത്സവാഘോഷ വേളകളില്‍ രണ്ട് ദിവസം മാത്രമായിരുന്നു മദ്യശാലകള്‍ക്ക് അവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."