സി.പി.എമ്മിലെ ഗ്രൂപ്പ് പോര്: അരൂര്‍ പഞ്ചായത്ത് ഭരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
അരൂര്‍: ഏരിയാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്ത അരൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ നാലുപേരെ പാര്‍ട്ടി പുറത്താക്കിയതോടെ അരൂരില്‍ സി.പി.എമ്മിലെ വാഭാഗീയത പുറത്തായി.
ഇടതുപക്ഷം ഭരിക്കുന്ന അരൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണം ഒരു കീറാമുട്ടിയായി.22 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 എല്‍.ഡി.എഫ് ഉം 11 യൂ.ഡി.എഫ് ഉം ആണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിന്റെ സഹോദരി ബി.രത്നമ്മയാണ് അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.കന്നിക്കാരിയായ പ്രസിഡന്റിനെ നിയന്ത്രിക്കുന്നത് പുറത്താക്കിയവരില്‍ ചന്ദ്രബാബുവിന്റെ ഇഷ്ടക്കാരായ ഉണ്ണിക്യഷ്ണനും ഉദയകുമാറുമാണ്.അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഉയര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഏരിയാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമായതോടെ വിലിയൊരു വിഭാഗം പാര്ട്ടിവിടാനൊരുങ്ങുകയാണ്.മുന്‍ കാലങ്ങളിലിനിന്ന് വിഭിന്നമായി വിഭാഗീയത രൂക്ഷമായതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും അസ്വസ്ഥരാണ്.
അരൂരിലെ വഴി തര്‍ക്കം പരിഹരിക്കുന്നതില്‍ ഏരിയാകമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശം ഏകപക്ഷീയമാണെന്ന് കാണിച്ച് ലോക്കല്‍ കമ്മിറ്റി തള്ളിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ലോക്കല്‍ കമ്മിറ്റി എടുത്ത തെറ്റായ തീരുമാനം തിരുത്താന്‍ ശ്രമിക്കുകമാത്രമാണ് ചെയ്തതെന്ന് പറയുമ്പേഴും ഉള്ളില്‍ വിഭാഗീയത വച്ചുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടി എടുത്തതെന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നു.
അരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായാല്‍ സംസ്ഥാന കമ്മിറ്റിഅംഗം സി.ബി.ചന്ദ്രബബുവിനും പാര്‍ട്ടിക്കും വലിയ തിരിച്ചടിയായാരിക്കും.യൂ.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഭരണം. എല്‍.ഡി.എഫ് ഇപ്രാവശ്യം പിടിച്ചെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."