HOME
DETAILS
MAL
മിസ്ത്രിയെ പുറത്താക്കാന്‍ ടാറ്റാ സണ്‍സിന്റെ അടിയന്തര ജനറല്‍ ബോഡി
backup
January 07 2017 | 03:01 AM
ന്യൂഡല്‍ഹി: സൈറസ് മിസ്ത്രിയെ ടാറ്റാ സണ്‍സിന്റെ ഡയരക്ടര്‍ ബോഡിയുടെ ഡയരക്ടര്‍ സ്ഥാനത്തുനിന്നു നീക്കാനായി കമ്പനി അസാധാരണമായ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്തു.
കഴിഞ്ഞ മാസം 27ന് കമ്പനിയുടെ വിശ്വസ്തകരാര് ലംഘിച്ചെന്നു കാണിച്ച് ടാറ്റാ സണ്‍സ് മിസ്ത്രിക്ക് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
ഡയരക്ടര്‍ സ്ഥാനത്തിരിക്കെ കമ്പനിയുടെ രഹസ്യരേഖകള്‍ പുറത്തുവിടുന്നത് നിര്‍ത്തണമെന്ന് കമ്പനി അധികൃതര്‍ മിസ്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം നടത്തിയതിനു പിറകെ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയിരുന്നു. ഇതിനു ശേഷം മിസ്ത്രിയും ടാറ്റാ സണ്‍സ് ഉടമകളും തമ്മില്‍ നിയമയുദ്ധം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."