നോട്ടുനിരോധനം: കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനം 10,000 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സര്‍ക്കാര്‍: ശിവസേന
ബി.ജെ.പി നേതാക്കള്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍
മുംബൈ: നോട്ടുനിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാന സഖ്യകക്ഷിയായ ശിവസേന രംഗത്ത്. കഴിഞ്ഞ 10,000 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഭരണമാണു നിലവിലുള്ളതെന്നാണു ശിവസേന വിമര്‍ശിച്ചത്.
ശിവസേനാ മുഖപ്രത്രം 'സാംന'യാണു ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണു കഴിയുന്നതെന്നും നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം തുടച്ചുനീക്കാനാകുമെന്നത് അവരുടെ വെറും മോഹമാണെന്നും സേന ആക്ഷേപിച്ചു.
സ്ത്രീകള്‍ വരെ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നേരത്തെ നോട്ടുനിരോധനത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ആര്‍.ബി.ഐ ഓഫിസിനു മുന്‍പില്‍ സ്ത്രീ തുണിയിരിഞ്ഞതിനെ ചൂണ്ടിക്കാട്ടി ഇത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നിര്‍ഭയ ദുരന്തമാണെന്നും സാംന കുറ്റപ്പെടുത്തി.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഏതു പക്ഷത്താണ്. നോട്ടുനിരോധനത്തോടൊപ്പമാണോ നിരാശ്രയരായ സ്ത്രീയോടൊപ്പമാണോ അദ്ദേഹം നില്‍ക്കുക.
ഇത്തരത്തില്‍ സ്ത്രീകളുടെ ദുരനുഭവങ്ങള്‍ കാണാനായില്ലെങ്കില്‍, ഇത്തരം വിഷയങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍ കഴിഞ്ഞ 10,000 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സര്‍ക്കാറാണു നിലവിലുള്ളതെന്നു പറയേണ്ടി വരുമെന്ന് സാംനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."