ഭിന്നശേഷിക്കാരുടെ മാതാപിതാക്കളെ സ്ഥലം മാറ്റുന്നതിന് ഇളവുകള്‍ വേണം: ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ അത്തരക്കാര്‍ക്ക് ഇളവ് അനുവദിച്ച് ഗവണ്മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വകുപ്പുമേധാവികള്‍ കണക്കിലെടുക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലംമാറ്റുമ്പോള്‍ പൊതുസ്ഥലംമാറ്റ മാനദണ്ഡത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച് ലഭിച്ച പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മിഷന് അംഗം എന്‍ ബാബുവിന്റെ നിര്‍ദേശം. പ്രത്യേക ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ പരിഗണിക്കാത്തത് ഇത്തരം കുട്ടികളോടുളള നീതിനിഷേധമാണെന്നും കമ്മിഷന് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."