പണമില്ല: അഞ്ചു വയസ്സുകാരിയുടെ മൃതദേഹവുമായി പിതാവ് നടന്നത് 15 കിലോമീറ്റര്‍ - വീഡിയോ
അംഗുല്‍: പണമില്ലാത്തതിന്റെ പേരില്‍ ചേതനയറ്റ പ്രിയതമയുടെയും മക്കളുടെയും ശരീരവുമായി കിലോമീറ്ററുകള്‍ താണ്ടുന്ന വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.
നേരത്തെ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ദനാ മാഞ്ജിയെന്ന മധ്യവയസ്‌കന്‍ തന്റെ ഭാര്യയുടെ മൃതദേഹവുമായി 13 കിലോമീറ്റര്‍ നടന്നത് വലിയ വാര്‍ത്തയായിരുന്നു.
അതേ ഒഡീഷയില്‍ നിന്നു തന്നെയാണ് രാജ്യത്തെ തല താഴ്ത്തിക്കുന്ന അടുത്ത വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഒഡീഷയിലെ അംഗുല്‍ ഗ്രാമത്തില്‍ ഗട്ടി ദിബാര്‍ എന്നയാളാണ് അഞ്ചു വയസുകാരിയായ തന്റെ മകളുടെ മൃതശരീരവുമായി 15 കിലോമീറ്റര്‍ നടന്നത്.
കടുത്ത പനിയെത്തുടര്‍ന്ന് പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം വിളിക്കാന്‍ ഗട്ടിയുടെ കൈയില്‍ പണമില്ലായിരുന്നു. ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ ആശുപത്രി അധികൃതരും തയാറാവത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം മൃതദേഹം ചുമലിലേറ്റി നടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് വലിയ വാര്‍ത്തയായത്്.
തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ അനില്‍ കുമാര്‍ സമല്‍ സംഭവത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ജൂനിയര്‍ ആശുപത്രി മാനേജരെയും സുരക്ഷാ ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തു.
വീഡിയോ:
#WATCH: A father carried her daughter's dead body on his shoulders for 15 kms in Angul(Odisha) after he failed to get hearse service (Jan 4) pic.twitter.com/odZKwjK1Dt
— ANI (@ANI_news) January 6, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."