HOME
DETAILS

അത്താണി- മാഞ്ഞാലി റോഡ് വീതി കൂട്ടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

  
backup
January 07 2017 | 23:01 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%80

നെടുമ്പാശ്ശേരി: പുനര്‍നിര്‍മാണം പുരോഗമിക്കുമ്പോഴും അപകടങ്ങളും, ഗതാഗതക്കുരുക്കും രൂക്ഷമായ അത്താണി മാഞ്ഞാലി റോഡില്‍ പുറമ്പോക്ക് കണ്ടെത്തി റോഡ് വീതി കൂട്ടാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
വിമാനത്താവളത്തില്‍ വന്ന് പോകുന്നതടക്കം നൂറ് കണക്കിന് വാഹനങ്ങളും ദീര്‍ഘദൂര ബസ് സര്‍വ്വീസുകളും കടന്നു പോകുന്ന റോഡിന്റെ പല ഭാഗങ്ങളും വീതി കുറഞ്ഞ് കുപ്പിക്കഴുത്താകൃതിയിലാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് അത്താണി മുതല്‍ പറവൂര്‍ മുന്‍സിപ്പല്‍ ജങ്ഷന്‍ വരെ 15 കിലോമീറ്ററോളം ദൂരം റീടാറിങ് ആരംഭിച്ചിരിക്കുന്നത്. ടാറിങ് ജോലിക്ക് മുമ്പായി പുറമ്പോക്ക് പൂര്‍ണമായി കണ്ടെത്തി റോഡ് വികസിപ്പിക്കുമെന്ന നാട്ടുകാരുടെ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. റോഡിന്റെ അപര്യാപ്തത പരിഹരിക്കണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതിനിടെ പുത്തന്‍തോടിന് മുമ്പുള്ള വളവില്‍ ഒന്നരവര്‍ഷം മുമ്പ് ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന കാംകോ ജീവനക്കാരനായ ചെങ്ങമനാട് സ്വദേശി ഖാലിദ് റോഡില്‍ തെറിച്ച് വീണ് ബസ് ഇടിച്ച് മരിക്കുകയുണ്ടായി.
അതോടെ പ്രധാനമായും വീതികുറവുള്ള ഈ ഭാഗത്തും, പുത്തന്‍തോട് വളവിലും, പുത്തന്‍തോട് ഇറിഗേഷന്‍ പമ്പ് ഹൗസിനടുത്തെ കലുങ്കിലും വീതി കൂട്ടാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ഈ മൂന്നിടങ്ങളിലും ഒരേസമയം രണ്ട് ബസുകള്‍ കടന്ന് പോകുന്നത് വളരെ ക്ലേശിച്ചാണ്.
ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ് കാഴ്ചയുമാണ്. അതിനിടെ യാത്രക്കാരന് ജീവഹാനി സംഭവിച്ച പുത്തന്‍തോടിന് മുമ്പുള്ള വളവില്‍ പുറമ്പോക്ക് കണ്ടെത്തി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ഇതത്തേുടര്‍ന്ന് അന്‍വര്‍സാദത്ത് എം.എല്‍.എ ഇടപെടുകയും, പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അപ്രകാരം സര്‍വെയര്‍മാര്‍ നടത്തിയ പരിശോധനയില്‍ ചെറിയതോതില്‍ അങ്ങിങ്ങായി മാത്രമാണ് പുറമ്പോക്ക് കണ്ടെത്താനായത്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, നാട്ടുകാരുമായി പ്രശ്‌നം ചര്‍ച്ചചെയ്തു. നിലവിലെ പുറമ്പോക്ക് സംബന്ധിച്ചും വളവ് നിവര്‍ത്താന്‍ ആവശ്യമായ ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ചും സ്‌കെച്ച് നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനായി അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കും. അതിനിടെ പ്രത്യേക പദ്ധതി പ്രകാരം പുറമ്പോക്ക് വീണ്ടെടുക്കുന്നതിനൊപ്പം, സ്ഥലം ഏറ്റെടുത്തും വളവ് നിവര്‍ത്തുന്ന കാര്യം സര്‍ക്കാരും വകുപ്പ് മന്ത്രിയുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് എം.എല്‍.എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago