അവശരായ ജ്യോത്സ്യന്‍മാര്‍ക്ക് പെന്‍ഷന്‍ പരിഗണിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍
ചേര്‍ത്തല: അവശരായ ജ്യോത്സ്യന്മാര്‍ക്ക് ക്ഷേമനിധിയോ പെന്‍ഷനോ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ചേര്‍ത്തല താലൂക്ക് സമിതിയുടെ വാര്‍ഷികവും ജ്യോതിഷവൈജ്ഞാനിക ശാഖകളിലെ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജ്യോതിഷം ശാസ്ത്രമാണെന്നും ഇതിലെ അന്ധവിശ്വാസങ്ങള്‍ മാറ്റി ശാസ്ത്രീയമായ വശങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് ശങ്കര്‍ദാസ് വയലാര്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ നമ്പൂതിരി, തന്ത്രി സിഎം.മുരളീധരന്‍, ശ്രീധരന്‍ നമ്പൂതിരി, ഡോ.മധു എന്‍.പോറ്റി, രവീന്ദ്രപണിക്കര്‍, കെ.കെ.മണിയന്‍ ജ്യോല്‍സ്യര്‍, രവി തോപ്പന്‍ ജ്യോല്‍സ്യര്‍, ടി.കെ.വിശ്വനാഥന്‍ ജ്യോല്‍സര്‍, പൊന്നപ്പന്‍ ജ്യോല്‍സര്‍, സഹദേവന്‍ ജ്യോല്‍സര്‍ എന്നിവരെ ആദരിച്ചു.
നഗരസഭാധ്യക്ഷന്‍ ഐസക് മാടവന, കൗണ്‍സിലര്‍ പി.ജ്യോതിമോള്‍, ശ്രേയസ് എസ്.നമ്പൂതിരി, എന്‍.ഗോവിന്ദന്‍ നമ്പൂതിരി, കെ.കെ.ശശിധരന്‍, ഹരികൃഷ്ണന്‍, കെ.കെ.മണിയന്‍ ജ്യോല്‍സ്യര്‍, കെ.കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."