HOME
DETAILS

ഓട്ടോകള്‍ക്ക് നമ്പരിടാനുള്ള നഗരസഭാ തീരുമാനം അട്ടിമറിക്കാന്‍ നീക്കം

  
backup
January 07 2017 | 23:01 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8

ചങ്ങനാശ്ശേരി: ഓട്ടോകള്‍ക്കു നമ്പരിടാനുള്ള നഗരസഭാ തീരുമാനം അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം. ചിലരാഷ്ടീയ സംഘടനാ നേതാക്കളാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ആഴ്ചകള്‍ക്കു മുമ്പ് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗമായിരുന്നു നഗരത്തില്‍ ഓടുന്ന ഓട്ടോകള്‍ക്കു നഗരസഭയുടെ നമ്പരിടാന്‍ തീരുമാനിച്ചത്. നിലവില്‍ നഗരസഭയുടെ നമ്പരിടാത്ത ഓട്ടോകള്‍ ഓടുന്ന ഏക നഗരസഭയും ചങ്ങനാശ്ശേരിയാണ്.
ഈ പേരുദോഷം മാറ്റുകയെന്ന ഉദേശവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.ഇതിനായി പ്രാഥമിക നീക്കങ്ങളും നടന്നുവരുന്നതിനിടയിലാണ് ഇതുഅട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പെരുന്ന മുതല്‍ എസ്.ബി കോളജ് ജങ്ഷന്‍വരേയും മാര്‍ക്കറ്റു മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ ജങ്ഷന്‍ വരേയുമായി നൂറുകണക്കിനു ഓട്ടോകളാണ് നഗരത്തില്‍ സ്റ്റാന്റുകള്‍ പിടിച്ചു ഓടുന്നത്. എന്നാല്‍ തൊട്ടുടുത്ത ജില്ലകളായ ആലപ്പുഴ,പത്തനംതിട്ടകളില്‍ നിന്നുള്ള ഓട്ടോകള്‍വരെ ചങ്ങനാശ്ശേരിയില്‍ ദിവസേനയെത്തി തലങ്ങുംവിലങ്ങും സ്റ്റാന്റുകള്‍ പിടിക്കുന്നുണ്ട്. മാത്രമല്ല ഇവയില്‍ പലതിനും ആവശ്യമുള്ളരേഖകളും ഇല്ല. യാത്രക്കാരില്‍ നിന്നും ഇഷ്ടാനുസൃണമുള്ള ചാര്‍ജാണുപലരും ഈടാക്കുന്നത്. എന്നാല്‍ നിലവില്‍ നഗരത്തില്‍ ഓടുന്ന മുഴുവന്‍ ഓട്ടോകള്‍ക്കും നഗരസഭയുടെ നമ്പര്‍ ഇടണമെന്ന ആവശ്യവുമായിട്ടാണ് ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇതിനു പ്രായോഗികമായപലബുദ്ധിമുട്ടുകളും ഉള്ളതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
പി.ഡബ്ല്യു.ഡി, മോട്ടോര്‍വാഹനവകുപ്പ്, പൊലിസ് നഗരസഭാധികൃതര്‍, ഓട്ടോതൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി എവിടെയൊക്കെ സ്റ്റാന്റാകാം എന്നും ഓരോ സ്റ്റാന്റിലും എത്ര ഓട്ടോകള്‍വരെയാകാമെന്നും തീരുമാനിക്കേണ്ടതായിട്ടുണ്ട്. നഗരത്തില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം സ്റ്റാന്റുകള്‍ ആയാല്‍ അത് ഗതാഗക്കുരുക്കിനു കാരണമാവാനും സാധ്യതയുണ്ട്.കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റോഡുവികസനവും കൂടി കഴിയുന്നതോടെ ഓട്ടോകള്‍ക്കു പാര്‍ക്കു ചെയ്യാന്‍വേണ്ടത്ര സ്ഥലസൗകര്യങ്ങളും ഇല്ലാതാകും.
ഈ സാഹചര്യത്തില്‍ നിയമപരമായി വേണ്ട രേഖകള്‍ ഉള്ള ഓട്ടോകള്‍ കണ്ടെത്തി അവയ്ക്കുമാത്രം സ്റ്റാന്റുപെര്‍മിറ്റു നല്‍കുന്നതാണ് നല്ലതെന്ന്് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.എന്നാല്‍ അതിനു വിരുദ്ധമായി എല്ലാ ഓട്ടോകള്‍ക്കും സ്റ്റാന്റുപെര്‍മിറ്റും നമ്പരും നല്‍കണമെന്ന വാദമാണ് ചില നേതാക്കള്‍ ഉര്‍ത്തുന്നതെന്നും ഇത് നഗരരസഭ നമ്പരിടാനുള്ള തീരുമാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നുമാണ് നിയമാനുസൃണ രേഖകള്‍ സൂക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ പറയുന്നത്.
എല്ലാ ഓട്ടോകള്‍ക്കും നമ്പരിട്ടുനല്‍കിയാല്‍ അതു തങ്ങളെയാണ് ബാധിക്കുന്നതെന്നും അവര്‍ അഭിപ്രയാപ്പെടുന്നു. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കെതിരേനിലപാടെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരിമിതികളും ഏറെയുണ്ട്.ഈ സാഹചര്യത്തിലാണ് നമ്പരിടീല്‍ അട്ടിമറിക്കാനുള്ള സാധ്യതയെ ഡ്രൈവര്‍മാര്‍ ആശങ്കയോടെ കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago