കാത്തിരുന്ന നിമിഷമെത്തി: സൗരോര്‍ജ്ജ ബോട്ടിന്റെ ഉദ്ഘാടനം 12ന്
വൈക്കം: സൗരോര്‍ജ്ജ യാത്രാബോട്ടിന്റെ ഉദ്ഘാടനം 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ സ്വിച്ച് ഓണ്‍ കര്‍മം നടത്തും.
എം.പിമാരായ ജോസ് കെ. മാണി, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ സി.കെ ആശ, എ.എം ആരിഫ്, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ എന്നിവര്‍ സംസാരിക്കും.
വൈക്കം-തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് 'ആദിത്യ' സര്‍വീസ് നടത്തുക. ഉദ്ഘാടനച്ചടങ്ങുകള്‍ വിജയിപ്പിക്കുന്നതിനായി സത്യഗ്രഹസ്മാരകഹാളില് ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ശശിധരന്, ബിജു കണ്ണേഴത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ഹരിക്കുട്ടന്, വി.ജി മോഹനന്, പി.ശകുന്തള, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന്, കെ.അരുണന്, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, അഡ്വ. വി.വി സത്യന് എന്നിവര്‍ സംസാരിച്ചു.
സി.കെ ആശ എം.എല്‍.എ (ചെയര്മാന്), എന്‍ അനില്‍ബിശ്വാസ് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."