ശരീഅത്ത് സംരക്ഷണം വിശ്വാസിയുടെ ബാധ്യത: സ്വാലിഹ് അന്‍വരി
അടിമാലി: തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശം ഏതൊരു പൗരനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും ഇത് മനുഷ്യരുടെ ജന്മാവകാശമാണെന്നും ഇത് നിലനിര്‍ത്തേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും എസ്.കെ.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ സ്വാലിഹ് അന്‍വരി ചേകന്നൂര്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി അടിമാലിയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക - ശരിഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ പ്രചരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നീ വ്യക്തിനിയമങ്ങളില്‍ ശരിഅത്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മായില്‍ മൗലവി പാലമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടിമാലി റെയിഞ്ച് പ്രസിഡന്റ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി സ്വാഗതം പറഞ്ഞു. പ്രോഗ്രാം പദ്ധതി ഷമീര്‍ മന്നാനി അവതരിപ്പിച്ചു.
ടി.കെ അബ്ദുല്‍ കബീര്‍ മൗലവി, നിസാര്‍ മൗലവി മലങ്കര, പി.ഇ ഹുസൈന്‍, എ.കെ മക്കാര്‍, നൈസാം ഓടക്കാസിറ്റി, കെ.എം നിയാദ് ഫൈസി, ഇബ്രാഹിം ദാറാനി, മീരാന്‍ കുട്ടി മൗലവി, നൗഫല്‍ റഹ്മാനി, മുഹമ്മദ് എം.വി, കെ.കെ കുഞ്ഞുമുഹമ്മദ്, പി.എസ് അബ്ദുല്‍കരിം, എ.കെ അബ്ദുല്‍ ഖാദര്‍, ടി.എസ് ഹസ്സന്‍, അലി കെ.പി, പി.എസ് മുഹമ്മദ്, കെ.എം സുബൈര്‍, കെ.എ അഷ്‌റഫ്, അബ്ദുസ്സലാം അടിമാലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."