നീലേശ്വരം നഗരസഭയില്‍ വയോമിത്രം പദ്ധതി തുടങ്ങി
നീലേശ്വരം: വയോജനങ്ങള്‍ക്കു ആരോഗ്യപരിരക്ഷ നല്‍കുന്നതിനായി കേരള സാമൂഹിക സുരക്ഷാ മിഷന്‍ നഗരസഭകളില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്കു നീലേശ്വരം നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ രണ്ടു വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു വയോജനങ്ങള്‍ക്കു ആരോഗ്യ പരിരക്ഷ നല്‍കും. ഒരു ഡോക്ടറും രണ്ടു നഴ്‌സുമാരും ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തിനാണു പദ്ധതി നടത്തിപ്പിന്റെ ചുമതല. സൗജന്യ ചികിത്സയും മരുന്നും ഈ പദ്ധതി മുഖേന ഉറപ്പുവരുത്തും. നഗരസഭയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആരോഗ്യ ക്ലിനിക്കും വയോജനങ്ങള്‍ക്കു കൗണ്‍സലിങ്, പാലിയേറ്റിവ് കെയര്‍ സൗകര്യം എന്നിവയും ഉണ്ടായിരിക്കും. ഈ മാസം 16 മുതല്‍ ഇതിന്റെ സേവനം വയോജനങ്ങള്‍ക്കു ലഭിച്ചു തുടങ്ങും.
പദ്ധതി നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി അധ്യക്ഷയായി. സാമൂഹിക സുരക്ഷാമിഷന്‍ റീജ്യണല്‍ ഡയരക്ടര്‍ ഡോ.എസ് ഭാമിനി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, കൗണ്‍സലര്‍മാരായ പി.വി രാധാകൃഷ്ണന്‍, പി കുഞ്ഞികൃഷ്ണന്‍, പി ഭാര്‍ഗവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി രേണുക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."