HOME
DETAILS
MAL
പത്താന്‍കോട്ടിന് സമാനമായ ആക്രമണത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്
backup
May 25 2016 | 03:05 AM
ചണ്ഡീഗഡ്: പത്താന്‍കോട്ട് ആക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായി മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടേയും ഇന്ത്യന്‍ മുജാഹിദീന്റെയും പിന്‍തുണയോടെ ജെയ്‌ഷെ ഇ മുഹമ്മദ് ആണ് ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഖൈബര്‍, പക്തൂണ്‍ എന്നീ മേഖലകളില്‍ ഇവര്‍ ഓഫീസ് തുറന്നതായും സൂചനയുണ്ട്.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി ജയ്ഷ് ഇ മുഹമ്മദ് സംഘടന കമാന്‍ഡര്‍ അവൈസ് മുഹമ്മദിനെ നിയോഗിച്ചതായും ഇയാള്‍ വ്യാജപാസ്‌പോര്‍ട്ടില്‍ മലേഷ്യയില്‍ എത്തിയാതും റിപ്പോട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."