HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
backup
May 25 2016 | 03:05 AM
പട്ടാമ്പി: പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ മെയ് 31 മുതല്‍ തുടങ്ങും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് വാര്‍ഡിലുള്ളവര്‍ നാടപറമ്പ് സ്കൂള്‍ പരിസരത്ത് മെയ് 31 ലും ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളിലും പുതുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജൂണ്‍ മൂന്ന് മുതല്‍ ആറാം തിയ്യതിവരെ ആറ്, ഏഴ്, എട്ട്, 10 വാര്‍ഡുകളിലുള്ളവര്‍ കൊടുമുണ്ട സ്കൂള്‍ പരിസരത്തും ജൂണ്‍ ഏഴു മുതല്‍ പത്ത് വരെ ഒന്‍പത്, 11, 12, 13, 14, 15, 16 എന്നീ വാര്‍ഡുകളിലുള്ളവരും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കണമെന്ന് സെക്രട്ടറി പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."