ജൈവകൃഷി വ്യാപിപ്പിക്കാന്‍ വിപുലമായ പദ്ധതികളുമായി കൃഷിവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കാന്‍ വിപുലമായ പദ്ധതികളുമായി കൃഷിവകുപ്പ്. വിഷരഹിതമായ പഴത്തിന്റെയും പച്ചക്കറിയുടെയും ഉല്‍പാദനം വ്യാപിപ്പിക്കാന്‍ നടപ്പു സാമ്പത്തികവര്‍ഷം 10 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുക.
മികച്ച കൃഷിമുറകള്‍ (ജി.എ.പി) പാലിച്ചുകൊണ്ടണ്ട് വിഷരഹിതമായ പഴവും പച്ചക്കറിയും ഉല്‍പാദിപ്പിക്കാന്‍ 25 ഹെക്ടര്‍ വീതമുള്ള 292 ക്ലസ്റ്ററുകളില്‍ കൃഷിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ 152 ജി.എ.പി ക്ലസ്റ്ററുകള്‍ രൂപീകരിക്കാനും ജി.എ.പി പാലിച്ച് കൃഷി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ തന്നെ ജൈവവളം ഉല്‍പാദിപ്പിക്കുന്നതിനായി ഒരു ബ്ലോക്കില്‍ 10 റൂറല്‍ കമ്പോസ്റ്റ്, 10 മണ്ണിര കമ്പോസ്റ്റ് എന്നീ ക്രമത്തില്‍ 2,920 ജൈവവള നിര്‍മാണ യൂണിറ്റുകള്‍ 75 ശതമാനം സബ്‌സിഡി നല്‍കി ആരംഭിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 45 ഇക്കോ ഷോപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുമുണ്ട്. കൂടാതെ പുതിയ 15 ഇക്കോ ഷോപ്പുകള്‍ കൂടി സ്ഥാപിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ടണ്ട്.
ജൈവരീതിയില്‍ കൃഷിചെയ്യുന്ന ഉല്‍പന്നങ്ങള്‍ ലേബലും സര്‍ട്ടിഫിക്കേഷനും സഹിതം ഇക്കോ ഷോപ്പ് മുഖേന വില്‍പന നടത്തുന്നതിന് കിലോയ്ക്ക് അഞ്ചു രൂപ നിരക്കില്‍ പ്രോത്സാഹന തുക (ഇന്‍സെന്റീവ്) നല്‍കുന്നതിനും അനുമതി ലഭിച്ചു. ജൈവ കൃഷി വ്യാപനത്തിനായി ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന നിയോജകമണ്ഡലം, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് തുക നല്‍കുന്നുമുണ്ട്. ജി.എ.പി പാലിച്ച് ക്ലസ്റ്ററുകളില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ജി.എ.പി സര്‍ട്ടിഫിക്കേഷന്‍ സഹിതം പ്രത്യേക പാക്കിങും ലേബലിങും നടത്തി റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴി വില്‍പന നടത്തുന്നതിന് ക്‌ളസ്റ്ററുകള്‍ക്ക് ധനസഹായം നല്‍കി വരുന്നു.
ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങല്‍ക്ക് പി.ജി.എസ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് എല്ലാ കൃഷിഭവനുകളെയും റീജിയണല്‍ കൗണ്‍സിലുകളായി (ആര്‍.സി) രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."