ഭീകരാക്രമണശ്രമം ഈജിപ്ത് തകര്‍ത്തു; ഒന്‍പത് പേരെ വധിച്ചു
കയ്റോ: സിനായ് മേഖലയില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി ഈജിപ്ഷ്യന്‍ സൈന്യം അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെ വധിച്ചതായും സൈനിക വക്താവ് കേണല്‍ തമെര്‍ അല്‍ റിഫായി വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ ചെക്ക്പോസ്റ്റുകളിലായിരുന്നു ഇന്നലെ ഭീകരര്‍ ഒരേസമയം ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്.
ബോംബ് സ്ഥാപിച്ച കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ഇലക്ട്രോണിക് ആയുധങ്ങള്‍ എന്നിവയുമായായിരുന്നു ആക്രമണത്തിനായി ഭീകരര്‍ എത്തിയത്. സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ ഉടന്‍ സൈന്യം നിറയൊഴിച്ചതോടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
സ്ഫോടകവസ്തു കയറ്റിയ ആറു വാഹനങ്ങള്‍ നശിപ്പിക്കാനും സൈന്യത്തിന് സാധിച്ചിട്ടുണ്ടെന്ന് കേണല്‍ തമെര്‍ വെളിപ്പെടുത്തി. 2011ല്‍ ഹൊസ്നി മുബാറക്കിനെ പുറത്താക്കിയത് മുതല്‍ ഭീകരാക്രമണത്തിന് വേദിയാവുന്ന പ്രദേശമാണ് വടക്കന്‍ സിനായി മേഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."