ഖുര്‍ആന്‍ നല്‍കുന്നത് മാനുഷീകതയുടെ സന്ദേശം: എസ്.കെ.ഐ.സി റിയാദ്
റിയാദ്: മ്യാന്‍മറും സിറിയയും മരവിച്ച മാനുഷീകതയുടെ ചിഹ്നമാകുമ്പോള്‍ ശത്രുവിനോടു പോലും അനീതി അരുതെന്ന ഖുര്‍ആന്‍ സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്ന് 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എസ് കെ ഐ സി ത്രൈമാസ കാംപയിന്‍ റിയാദ് ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു.
സാമൂഹ്യതിന്മകളില്‍ അധികരിക്കുന്ന മുസ്‌ലിം പങ്കാളിത്തം ഇല്ലാതാക്കാനും തകരുന്ന മാനുഷിക ബന്ധങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനും ഖുര്‍ആന്‍ പഠനത്തിലുടെ സാധ്യമാകുമെന്നും ഖുര്‍ആന്‍ കാമ്പയിന്‍ സംഗമം അഭിപ്രായപ്പെട്ടു.
കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഫത്ത്ഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍'എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ 28,29 ജുസ്ഉകള്‍ പ്രകാശനം സി എം കുഞ്ഞിന് (സഫ മക്ക) നല്‍കി അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നിര്‍വഹിച്ചു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം മഖ്യപ്രഭാഷണം നടത്തി. സൈതലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ചേററുവ, ശമീര്‍ പുത്തൂര്‍, ഹബീബ് പട്ടാമ്പി സ്വാഗതവും റസാഖ് വളകൈ പ്രംസഗിച്ചു. മൊയ്തീന്‍ കോയ, ജബ്ബാര്‍ വല്ലപ്പുഴ, മാള മുഹ്‌യദ്ദീന്‍, മുനീര്‍ ഫൈസി കാളികാവ്, നൂറുദ്ദീന്‍ കൊട്ടിയം, മുഹമ്മദലി ഹാജി, ഉമര്‍ കോയ ഹാജി,ഹംസ ദാരിമി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."