സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പിന് വരവേല്‍പ്പ് 14ന്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള 117 പവന്‍ സ്വര്‍ണ കപ്പ് 14ന് കണ്ണൂരിലെത്തും. കഴിഞ്ഞ വര്‍ഷത്തെ ഓവറോള്‍ ചാംപ്യന്മാരായ കോഴിക്കോട് ജില്ലയ്ക്കു വേണ്ടി ജില്ലാ ട്രഷറിയില്‍ സൂക്ഷിച്ച സ്വര്‍ണ കപ്പ് 11 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലാ ട്രഷറിയിലേക്കു മാറ്റും.
മത്സര ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സൂക്ഷിച്ച റോളിങ് ട്രോഫികളും, ഷീല്‍ഡുകളും ജനുവരി 12ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ സജ്ജീകരിച്ച ട്രോഫി കമ്മിറ്റി ഓഫിസിലെത്തി തുടങ്ങും. ട്രോഫി കമ്മിറ്റി യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ട്രോഫി കണ്‍വീനര്‍ സി.അബ്ദുല്‍ അസീസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വൈസ് ചെയര്‍മാന്‍ കെ.അബ്ദുറഹിമാന്‍ അധ്യക്ഷനായി. എ.പി ബഷീര്‍, എം.പി അയ്യൂബ് സംസാരിച്ചു. 2016 ല്‍ നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ സ്വീകരിച്ച ട്രോഫികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ 12ന് എത്തിക്കണമെന്ന് ട്രോഫി കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. (ഫോണ്‍: 9447479372).
വീഡിയോ തീം സോങ് പ്രകാശനം ഇന്ന്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വീഡിയോ തീം സോങിന്റെ ഔദ്യോഗിക പ്രകാശനം ഇന്നു രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും. കണ്ണൂരിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുന്നതാണു തീം സോങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."