HOME
DETAILS

ശസ്്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ച സംഭവം; 6.5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

  
backup
January 08 2017 | 18:01 PM

%e0%b4%b6%e0%b4%b8%e0%b5%8d%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%8d

കോട്ടയം: ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ച സംഭവത്തില്‍ 6.5 ലക്ഷം രൂപ രോഗിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കോട്ടയം ജില്ലാ ഉപഭോക്തൃ ഫോറമാണ് ഉത്തരവിറക്കിയത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും ഡോക്ടറും ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.
പുതുപ്പള്ളി മഠത്തിപ്പറമ്പില്‍ ഷെര്‍ളി ചാണ്ടപ്പിള്ളയാണ് പരാതിക്കാരി. അതേസമയം ഉത്തരവിനെതിരെ സംസ്ഥാന ഫോറത്തില്‍ അപ്പീല്‍ നല്‍കുമെന്ന് എതിര്‍ കക്ഷികളായ ഭാരത് ഹോസ്പിറ്റലും ഡോ.ഷെറിന്‍ വര്‍ഗീസും അറിയിച്ചു.
പത്തു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഷെര്‍ളിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായത്. 2007 ലാണ് ഷെര്‍ളിയ്ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയറു വേദനയുണ്ടായി. ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതോടെ ആഴ്ചകള്‍ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നടത്തിയ സ്‌കാനിങില്‍ വയറ്റിനുള്ളില്‍ പഞ്ഞിയുണ്ടെന്ന് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ ഷെര്‍ളിയെ അറിയിച്ചു.
വയറും കുടലും പഴുത്ത് ഗുരുതരാവസ്ഥയിലായ ഷെര്‍ളിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുടല്‍ നാലിടത്ത് മുറിച്ചുമാറ്റി തുന്നിക്കെട്ടി.
ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് രണ്ടാമത്തെ ശസ്ത്രക്രിയക്ക് ചെലവായ ഒന്നരലക്ഷം രൂപ അടക്കം ആറര ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. അതേസമയം തങ്ങളുടെ ഭാഗം കൃത്യമായി കേള്‍ക്കാതെയാണ് ഉത്തരവെന്ന് എതിര്‍കക്ഷികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago