മോദിയടക്കമുള്ളവരുടെ ബിരുദ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 1978ലെ മുഴുവന്‍ ബിരുദദാരികളുടേയും രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന് നിര്‍ദ്ദേശം. ഇവരുടെ ബിരുദരേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ വ്യക്തിക്ക് എത്രയും പെട്ടെന്ന് അവസരമൊരുക്കണമെന്നും ഡല്‍ഹി സര്‍വകലാശാലാ അധികൃതര്‍ക്ക് വിവരാവകാശ കമ്മിഷന് നിര്‍ദ്ദേശം നല്കി.
നീരജ് എന്നയാളാണ് അപേക്ഷ നല്‍കിയത്. 1978ല്‍ ആരൊക്കെ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തെന്നും ഇവരുടെ പേര്, റോള്‍ നമ്പര്‍, പിതാവിന്റെ പേര്, എന്നിവ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു അപേക്ഷയില്‍ ഉണ്ടായിരുന്നത്. ഇതേവര്‍ഷമാണ് പ്രധാനമന്ത്രി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം പാസായത്. എന്നാല്‍ ഇവ സ്വകാര്യ വിവരങ്ങളാണെന്നും അപേക്ഷന് ഇവ കൊണ്ട് ഒരുവിധ നേട്ടവും ഇല്ലെന്നും കാണിച്ച് സര്‍വകലാശാലാ അധികൃതര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."