നോട്ട് ദുരിതം പരിഹരിച്ചതായി ധനമന്ത്രി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ദുരിതത്തിന് പരിഹാരമായതായി കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിക്കും കനത്ത തിരിച്ചടിയാണ് നോട്ടുനിരോധനം നല്‍കിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലുള്ള നീണ്ട വരി ഇപ്പോഴില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പരിഷ്‌കാര നടപടികളേയും പോലെ നോട്ട് അസാധുവാക്കല്‍ തീരുമാനവും കഠിനമായിരുന്നു. നേരത്തെയുണ്ടായിരുന്ന അവസ്ഥയ്ക്ക് ചില പ്രതിലോമകരമായ അവസ്ഥ സൃഷ്ടിച്ചിരുന്നു. പ്രയാസങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക മേഖല പൂര്‍വസ്ഥിതിയിലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പാര്‍ലമെന്റ് എങ്ങനെ തടസപ്പെടുത്താമെന്നാണ് രാഹുല്‍ ചിന്തിക്കുന്നതെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. പരിഷ്‌കാര നടപടികളേയും സാങ്കേതിക മാറ്റങ്ങളേയും എതിര്‍ക്കാനുള്ള കോണ്‍ഗ്രസിനെ പോലുള്ള ദേശീയ പാര്‍ട്ടിയുടെ തീരുമാനം പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുനിരോധനം വന്ന് രണ്ട് മാസം തികയുന്ന വേളയിലായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. ഭാവിയെക്കുറിച്ചാണ് മോദി ചിന്തിക്കുന്നത്. സാങ്കേതിക രംഗത്ത് രാജ്യത്തെ മാറ്റിയെടുക്കുകയെന്നതാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നടത്തികൊണ്ടിരിക്കുന്ന നടപടികളെല്ലാം രാജ്യത്തിന്റെ വികസനത്തിന് കനത്ത തിരിച്ചടി നല്‍കുന്നതിലേക്കാണ് വഴിവെക്കുകയെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."