കെ.ജി ഹള്ളി പീഡനശ്രമം: കല്യാണാലോചന മുടക്കാന്‍ യുവതി കാമുകനുമായി നടത്തിയ നാടകം
ബംഗളൂരു:കെ.ജി ഹള്ളിയില്‍ നടന്ന പീഡനശ്രമം യുവതിയും കാമുകനുമായി നടത്തിയ നാടകമാണെന്ന് പൊലിസ്. യുവതിക്ക് വരുന്ന കല്യാണാലോചന മുടക്കാനായിട്ടാണ് സഹോദരീ ഭര്‍ത്താവുമായി ഇത്തരമൊരു നാടകം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. യുവതിയുടെ കാമുകനും സഹോദരീ ഭര്‍ത്താവുമായ ഇര്‍ഷാദ് ഖാനെ ഇതുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തു.
ഇയാളും യുവതിയും നാല് വര്‍ഷമായി പ്രണയത്തിലാണ്. വിവരമറിഞ്ഞ വീട്ടുകാര്‍ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കാന്‍ ആരുംവരില്ലെന്ന് ഇരുവരും കരുതി. അങ്ങനെ വരുമ്പോള്‍ ഇരുവരുടെയും വിവാഹത്തിന് കുടുംബം സമ്മതിക്കുമെന്ന് കരുതിയാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്.
വെള്ളിയാഴ്ച ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ യുവാവ് കടന്നുപിടിച്ചെന്ന് ആരോപിച്ചാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. അക്രമി യുവതിയെ പിന്തുടര്ന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്.
ഇര്‍ഷാദിനോടൊപ്പമാണ് യുവതി പൊലിസില്‍ പരാതി നല്‍കാനത്തെിയത്. സി.സി.ടി.വി ദൃശ്യങ്ങളിലെ അക്രമിയും ഇര്‍ഷാദും നടക്കുന്ന രീതികളില്‍ സമാനത തോന്നിയ പൊലിസ് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവരുന്നത്.ഇരുവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഇതിന് കൂടുതല്‍ വ്യക്തത നല്കി.
പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമ്മനഹള്ളിയില്‍ യുവതി ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവമാണ് ഇരുവര്‍ക്കും ഇത്തരമൊരു പദ്ധതിയൊരുക്കാന്‍ പ്രേരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."