HOME
DETAILS
MAL
മൊഗ്രാല്‍ പുഴയോരത്തു തള്ളിയ അറവുമാലിന്യത്തില്‍ ഗര്‍ഭസ്ഥ കിടാവും
backup
January 09 2017 | 06:01 AM
കുമ്പള: മൊഗ്രാല്‍ പുഴയോരത്ത് പരിശോധനയ്ക്കെത്തിയ പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മാലിന്യക്കൂമ്പാരത്തില്‍ ഗര്‍ഭസ്ഥ പശുക്കിടാവിന്റെ ജഡം കണ്ടെത്തി. പശുവിന്റെ ആന്തരിക അവയവങ്ങളും തള്ളിയിട്ടുണ്ട്.
ചില മാംസ വില്പനക്കാര് പോത്തിറച്ചി എന്ന പേരില്‍ പശുക്കളെ അറുത്തു വില്‍ക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പുഴയോരത്തു മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്കി. അറവുമാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നതു പതിവായതോടെയാണു നാട്ടുകാര്‍ പുഴ സംരക്ഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
കൊപ്പളം നിവാസികളാണ് പുഴ സംരക്ഷണത്തിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."