HOME
DETAILS
MAL
മഞ്ഞുവീഴ്ച്ച: മൂന്ന് ദിവസത്തിന് ശേഷം ജമ്മു- ശ്രീനഗര്‍ ദേശീയപാത തുറന്നു
backup
January 09 2017 | 06:01 AM
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് അടച്ചിട്ട ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മഞ്ഞു വീഴ്ച്ചയുടെ ശക്തി കുറഞ്ഞതോടെയാണ് ദേശീയ പാത തുറന്നു കൊടുക്കാനായത്.
ട്രക്കുകളടക്കമുള്ള വലിയ വാഹനങ്ങളെ ഇന്നുമുതല്‍ ദേശീയപാതയിലൂടെ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ കടത്തിവിടുകയുള്ളുവെന്നും ട്രാഫിക് ഡിപാര്‍ട്മെന്റ് അറിയിച്ചു.
ചെറിയ വാഹനങ്ങളെ ഇന്നലെ വൈകുന്നേരത്തോടെ തന്നെ കടത്തിവിട്ടു തുടങ്ങിയിരുന്നു. തടസ്സപ്പെട്ട വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഇന്നലെ തന്നെ പുനസ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."