കൃഷിയെ വിസ്മരിച്ചു വികസനം സാധ്യമല്ല: മന്ത്രി സുനില്‍കുമാര്‍
വെള്ളാങ്ങല്ലൂര്‍: കൃഷിയെ വിസ്മരിച്ച് വികസനം സാധ്യമല്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. കോണത്തുകുന്ന് മനയ്ക്കലപ്പടി ആനയ്ക്കല്‍ ചിറ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുകയെന്നുള്ള ഉത്തരവാദിത്വം ജനങ്ങള്‍ ഏറ്റെടുക്കണം. ജൈവകൃഷിയുടെ അനിവാര്യത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ ജൈവവളം ഉപയോഗിച്ച് താണിയത്തുകുന്ന്'സൃഷ്ടി ഞങ്ങള്‍ കല്‍പ്പണിക്കാര്‍'എന്ന സംഘടനയും മനയ്ക്കലപ്പടി ഗ്രാമീണ വായനശാലയും ചേര്‍ന്നാണ് നെല്‍കൃഷി ചെയ്തത്.
വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.സിസ്റ്റര്‍ റോസ് ആന്റോ, സലീം കാട്ടകത്ത്, സി.ബി ഷക്കീല ടീച്ചര്‍ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ ഉദയ പ്രകാശ്, എം.സി ശിവദാസ്, എ.സി രവി ചന്ദ്രന്‍, ഷെഫീര്‍ കാരുമാത്ര, കൃഷി ഓഫിസര്‍ പി.റിങ്കു, സുരേഷ് പണിക്കശ്ശേരി, രാജേഷ് അപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."