വിഴിഞ്ഞം: മണ്ണ് പരിശോധനക്കുള്ള യന്ത്ര സാമഗ്രികളെത്തി
കോവളം: വിഴിഞ്ഞത്തെ തീരസംരക്ഷണ സേനക്കായുള്ള വാര്‍ഫിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള മണ്ണ് പരിശോധനക്കായുള്ള യന്ത്രസാമഗ്രികള്‍ വിഴിഞ്ഞത്തെത്തി. കപ്പലടുപ്പിക്കാന്‍ സ്വന്തമായൊരിടമില്ലാതെ വട്ടം കറങ്ങിയ വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയക്ക് പട്രോള്‍ ബോട്ടുകള്‍നിര്‍ത്തിയിടാനുള്ള ജെട്ടി നിര്‍മിക്കാന്‍ സ്ഥലമനുവദിച്ചിട്ട് മാസങ്ങളായെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.
സ്ഥലപരിമിധിയില്‍ കഷ്ടപ്പെടുന്ന തുറമുഖത്തെ പുതിയ വാര്‍ഫിന്റെ ഓരത്ത് നങ്കൂരമിടുന്ന തീര സംരക്ഷണ സേനയുടെ പട്രോള്‍ ബോട്ടുകള്‍ വാര്‍ഫില്‍ തിരക്ക് കൂടുമ്പോള്‍ ഇവിടെ നിന്ന് മാറ്റിയിടേï അവസ്ഥയുമുïായിരുന്നു. പുതിയ ജെട്ടി വരുന്നതോടെ സേനാ ബോട്ടുകള്‍ക്ക് സ്ഥിരം താവളമാകും. ജെട്ടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കടലിന്റെ അടിത്തട്ടിന്റെ ഉറപ്പും ശേഷിയും കïെത്തുന്നതിനുള്ള മണ്ണ്പരിശോധനയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാര്‍ഫിലെത്തിച്ച കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് താഴെയിറക്കിയത്.
ഒരാഴ്ചക്കുള്ളില്‍ മണ്ണ് പരിശോധനയാരംഭിക്കും. തുറമുഖത്തിന്റെ പുതിയ വാര്‍ഫുമായി ബന്ധിപ്പിച്ച് 80 മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് തീരസംരക്ഷണസേനക്ക് പുതിയ ജെട്ടി നിര്‍മിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് മണ്ണ് പരിശോധന നടക്കുന്നത്. ഇതിന്റെ ഫലമറിയുന്നതോടെ നിര്‍മാണത്തിനുള്ള നടപടികളും തുടങ്ങും. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനാണ് ജെട്ടിയുടെ നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."