ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ ഒഴിവ്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ വ്യവസ്ഥയില്‍ താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതയും, പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്/ബി.ഇ (സി.എസ്.ഇ, ഐ.ടി, ഇ.സി.ഇ), കഴിഞ്ഞുളള റെഗുലര്‍ എം.സി.എ ഡിഗ്രി മാത്‌സ്, ഫിസിക്‌സ് (പി.എം.പി/എം.ബി.എ), ഒഴിവ്: ഒന്ന്, പ്രായപരിധി: 50 വയസിനു താഴെ. പ്രവൃത്തി പരിചയം: സോഫ്റ്റ് വെയര്‍ വികസന മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷം, വിപുലമായ രീതിയില്‍ സോഫ്റ്റ്‌വെയര്‍ വികസനം, ടെസ്റ്റിംഗ്, ഇംപ്ലിമെന്റേഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ടെക്‌നോളജി, പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ ടീം മാനേജ്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നതിന് നേതൃപാടവം, സര്‍ക്കാര്‍ ഇ ഗവേണന്‍സ് പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം അഭികാമ്യം. ശമ്പളം: പ്രതിമാസം ഒരു ലക്ഷം രൂപ (കരാര്‍ അടിസ്ഥാനത്തില്‍) ജനുവരി 23 നകം അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."