നദീര്‍ മാവോയിസ്റ്റ് കേസില്‍ പ്രതിയെന്ന് പൊലിസ്
കോഴിക്കോട്/ കൊച്ചി: ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത കേസില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദീറിനെ പ്രതിയാക്കി പൊലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറളം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറാം പ്രതിയായിട്ടാണ് നദീറിനെ ചേര്‍ത്തിരിക്കുന്നത്. ആറളത്ത് എത്തിയ മാവോയിസ്റ്റുകള്‍ക്കൊപ്പം നദീര്‍ ഉണ്ടായിരുന്നുവെന്നും ആദിവാസികള്‍ തിരിച്ചറിഞ്ഞുവെന്നും പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്കില്‍ ദേശീയഗാനത്തിനെ അധിക്ഷേപിച്ചു കുറിപ്പിട്ട കേസില്‍ അറസ്റ്റിലായ നടക പ്രവര്ത്തകന് കമല്‍ സി ചവറയെ ആശുപത്രിയില്‍ സഹായിക്കാന്‍ നില്‍ക്കവെ നദീറിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. കണ്ണൂര്‍ ആറളം പൊലിസ് നദീറിനെ ചോദ്യം ചെയ്തെങ്കിലും തെളിവ് കണ്ടെത്താന്‍ കഴിയാതെ വിട്ടയക്കുകയായിരുന്നു.
നദീര്‍ ആറളത്ത് പോയതിന് തെളിവില്ലെന്ന് ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു. ഈ കേസിലാണ് നദീറിന് പങ്കുണ്ടെന്ന് വ്യക്തമാക്കി പൊലിസ് കോടതിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതിനിടെ നദീര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നദീറിനെ പങ്കിനെക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തി ഉറപ്പു വരുത്തിയാലേ അറസ്റ്റു ചെയ്യൂവെന്ന് ഇരിട്ടി ഡിവൈ.എസ്.പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."