അഞ്ചേരി ബേബി വധം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഹരജി 23ലേക്ക് മാറ്റി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിചേര്‍ത്തതിനെതിരേ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, സി.ഐ.ടി.യു മുന്‍ ജില്ലാ സെക്രട്ടറി എ.കെ ദാമോദരന്‍ എന്നിവര്‍ നല്കിയ ഹരജി ഹൈക്കോടതി 23നു പരിഗണിക്കാന്‍ മാറ്റി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊന്ന കേസില്‍ കെ.കെ ജയചന്ദ്രനെയും എ.കെ ദാമോദരനെയും പ്രതി ചേര്‍ക്കാന്‍ കഴിഞ്ഞ ഡിസംബര്‍ 24നാണ് തൊടുപുഴ അഡിഷനല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. ഈ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എം മണി നല്കിയ ഹരജിയും കോടതി തള്ളിയിരുന്നു. 1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.
ഈ കേസിലെ പ്രതികളെ തൊടുപുഴ സെഷന്‍സ് കോടതി പിന്നീട് വെറുതേ വിട്ടിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ 2012 മേയ് 25ന് എം.എം മണി തൊടുപുഴ മണക്കാട് ജങ്ഷനില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് ഈ കേസ് വീണ്ടും ഉയര്‍ന്നു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."