HOME
DETAILS
MAL
കേരള ടീം അംഗങ്ങള്‍ക്ക് കണ്ണൂരില്‍ സ്വീകരണം
backup
January 09 2017 | 19:01 PM
കണ്ണൂര്‍: പൂനെയില്‍ നടന്ന ദേശീയ സ്കൂള്‍ കായിക മേള സീനിയര്‍ വിഭാഗം ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സ്വീകരണം.
പൂനെ-എറണാകുളം എക്സ്പ്രസ് ട്രെയിന്‍ ഇന്നലെ വൈകിട്ട് 5.50ന് കണ്ണൂരിലെത്തിയപ്പോഴാണു ടീം അംഗങ്ങള്‍ക്കു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. കോച്ചില്‍ നിന്നു പുറത്തിറങ്ങിയ വിദ്യാര്‍ഥികളെയും പരിശീലകരേയും മന്ത്രി മാലയിട്ട് സ്വീകരിക്കുകയും മധുരം നല്‍കുകയും ചെയ്തു. തുടര്‍ന്നു ടീം അംഗങ്ങള്‍ അതേ ട്രെയിനില്‍ യാത്ര തുടര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വിനീഷ്, സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന് മറ്റു പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."