HOME
DETAILS
MAL
കൊളംബിയയില്‍ തൂക്കുപാലം തകര്‍ന്ന് 11 മരണം
backup
January 10 2017 | 08:01 AM
ബോഗോട്ട: കൊളംബിയയില്‍ തൂക്കുപാലം തകര്‍ന്ന് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വില്ലാവിസെന്‍ഷിയോ ഗ്രാമത്തിലെ തൂക്കുപാലമാണ് തകര്‍ന്നത്. അമിതഭാരമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഈ പാലത്തില്‍ അവധി ദിനങ്ങളില്‍ ധാരാളം പേര്‍ എത്താറുണ്ടായിരുന്നു. മലയിടുക്കില്‍ നിന്ന് 80 മീറ്റര്‍( 265 അടി) ഉയരത്തില്‍ നിര്‍മ്മിച്ചിരുന്ന പാലമാണ് തകര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."