HOME
DETAILS

ഐ.എ.എസുകാരുടെ പ്രതിഷേധം പുതിയ തലത്തിലേക്ക്

  
backup
January 10 2017 | 19:01 PM

%e0%b4%90-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%aa

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പുതിയ സമരമുറയ്ക്ക് ഐ.എ.എസുകാരുടെ നീക്കം. അസംതൃപ്തരായ മുതിര്‍ന്ന ഐ.എ.എസ് ഓഫിസര്‍മാര്‍ ഇന്നലെ മുതല്‍ മെല്ലെപോക്ക് സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് ഫയലുകളില്‍ തീരുമാനം കൈക്കൊള്ളേണ്ടതില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ധാരണയിലെത്തി.

മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഫയലുകളില്‍ തുടര്‍ നടപടിയെടുക്കൂ. ഇതുമൂലം ഉണ്ടാകുന്ന വലിയ കാലതാമസം ഭരണ സ്തംഭനത്തിലേക്ക് നയിക്കും.
ഓരോ ഫയലുകളിലും തീരുമാനമെടുക്കുന്നതിന് മുന്‍പ് സൂക്ഷ്മമായി പരിശോധന നടത്തണമെന്നും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറുമാസം പിന്നിട്ട ഭരണത്തിന് വേഗം പോരെന്ന് എല്‍.ഡി.എഫില്‍ തന്നെ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാവാനുള്ള സാധ്യതയും ഐ.എ.എസുകാര്‍ കാണുന്നു.

അതിനിടെ, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കൊണ്ട് പദവി രാജിവയ്പ്പിക്കാനും മുതിര്‍ന്ന ഐ.എ.എസുകാര്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ചീഫ് സെക്രട്ടറി അറിയിക്കുകയും ചെയ്തു. കീഴുദ്യോഗസ്ഥരുടെ മുന്നില്‍വച്ച് മുഖ്യമന്ത്രി ശകാരിച്ചതിലും തന്നില്‍ വിശ്വാസക്കുറവ് രേഖപ്പെടുത്തുകയും ചെയ്തതിലും ചീഫ് സെക്രട്ടറി അമര്‍ഷത്തിലാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നേരത്തെ തന്നെ ചീഫ് സെക്രട്ടറി അതൃപ്തനായിരുന്നു. ഈ സംഭവത്തോടെ അത് കൂടുതല്‍ മറ നീക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പ്രവര്‍ത്തനത്തിലും ചീഫ് സെക്രട്ടറി തൃപ്തനല്ല. ഇക്കാര്യം അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചിട്ടുണ്ട്. വിരമിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ നീണ്ട അവധി എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചീഫ് സെക്രട്ടറി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം അവധിയില്‍ പോകാനാണ് അദ്ദേഹത്തിന്റെ നീക്കം. ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി തുടങ്ങി പത്തോളം മുതിര്‍ന്ന ഉദ്യോഗസ്ഥരും നീണ്ട അവധിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്്.

മറ്റു ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലേക്ക് ഡപ്യൂട്ടേഷനില്‍ പോകാനും ശ്രമം ആരംഭിച്ചു. അതിനിടെ, ഐ.എ.എസുകാരുമായുള്ള പ്രശ്‌ന പരിഹാരത്തിന് ധനമന്ത്രി തോമസ് ഐസക്, മന്ത്രി എ.കെ ബാലന്‍ എന്നിവര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ബജറ്റ് തയ്യാറെടുപ്പിലേക്ക് കടക്കേണ്ട സമയത്ത് ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അവധിയില്‍ പ്രവേശിച്ചാല്‍ ബജറ്റ് അവതരണം തന്നെ പ്രതിസന്ധിയിലാകും. ഇതു തടയാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐ.എ.എസുകാരുമായി ഇന്നലെ രണ്ടു വട്ടം ചര്‍ച്ച നടത്തിയത്. എന്നാല്‍ തങ്ങള്‍ പിന്നോട്ടില്ല എന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ പ്രശ്‌നത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്താന്‍ മന്ത്രിമാര്‍ ശ്രമം നടത്തിയെങ്കിലും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രിയും.
കടുത്ത നടപടികളിലേക്കൊന്നും പോവരുതെന്ന് ഉദ്യോഗസ്ഥരോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉദ്യോഗസ്ഥ തലത്തില്‍ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: ഐ.എ.ണ്ടഎസ് അസോസിയേഷനുമായി മുഖ്യമന്ത്രി ഉടക്കിയ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ മോണിറ്ററിങ് ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഫയലുകള്‍ ഐ.എ.എസുകാര്‍ക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പും ഉദ്യോഗസ്ഥര്‍ കണ്ട് കഴിഞ്ഞതിനു ശേഷവും കര്‍ശന പരിശോധന നടത്താനാണ് തീരുമാനം.

ഇതിനായി സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനകളുടെ നേതൃയോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഇതിനകം തന്നെ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. മന്ത്രിമാരുടെ മുന്നില്‍ പരിഗണനക്ക് വരുന്ന ഫയലുകള്‍ ശരിയായി പഠിച്ച് വേണം മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനെന്നാണ് നിര്‍ദേശം.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഐ.എ.എസ് നേതാക്കളെ പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങളും നിരീക്ഷിക്കും. ഒരുതരത്തിലുള്ള ഗൂഡാലോചനയും വച്ചുപൊറുപ്പിക്കില്ലന്ന നിലപാടില്‍ ഉറച്ചാണ് മുഖ്യമന്ത്രിയുടെ പോക്ക്. മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്നതിനാല്‍ മറ്റ് സംഘടനാ നേതാക്കളും ആശങ്കയിലാണ്.

സംഘബലം കാണിച്ച് ആരും സമ്മര്‍ദത്തിലാക്കാന്‍ നോക്കേണ്ടതില്ല എന്നതാണ് പിണറായിയുടെ നിലപാട്. സംസ്ഥാനത്ത് ഭരണ സ്തംഭനത്തിനു തന്നെ ഇടയാക്കുന്ന ഐ.എ.എസ് ഉന്നത ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് സമരത്തെ എങ്ങനെ നേരിടാമെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

അതിനിടെ, സംസ്ഥാനത്തെ ചേരിപ്പോര് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.മന്ത്രാലയത്തിലെ ജേയിന്റ് സെക്രട്ടറി ഇന്നലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ നിന്നും ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  7 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  12 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago