മന്ത്രിസഭയുടെ ആദ്യതീരുമാനം; ജിഷ വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയമിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗതീരുമാനം.
എ.ഡി.ജി.പി ബി സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.
ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനമായി. ജിഷയുടെ സഹോദരിക്ക് വാഗ്ദാനം ചെയ്ത ജോലി ഉടന്‍ നല്‍കും. ജിഷയുടെ വീടുപണി 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.
മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ ഇവയാണ്
അപ്രഖ്യാപിത നിയമന നിരോധനം നീക്കും. എല്ലാ വകുപ്പുകളും പത്തുദിവസത്തിനുള്ളില്‍ ഒഴുവുകള്‍ റിപ്പോര്‍ട്ടു ചെയ്യണം. ഇതിന്റെ നേതൃത്വം ചീഫ് സെക്രട്ടറിക്കാണ്.
വിലക്കയറ്റം നിയന്ത്രിക്കും.സിവില്‍ സപ്ലൈസിന് 150 കോടി രൂപ അനുവദിക്കും.വകുപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കും.
ക്ഷേമ പെന്‍ഷന്‍ തുക 1000 രൂപയാക്കി. പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കാന്‍ സാധ്യത തേടും.
തദ്ദേശ സ്ഥാപനങ്ങളില്‍ പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കും. പ്ലാനിംഗ് ബോര്‍ഡുകള്‍ രൂപീകരിക്കും.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കും. 27 ന് രാവിലെ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."