തോട്ടം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ കൂലി; ലേബര്‍ കമ്മിഷണറുടെ ഉത്തരവിന് സ്റ്റേ
കൊച്ചി: തോട്ടം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ കൂലി നല്‍കാനുള്ള ലേബര്‍ കമ്മിഷണറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ടില്ലെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവികുളം എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
നോട്ട് അസാധുവാക്കിയതിനു ശേഷം ജില്ലാ കലക്ടര്‍ ഇടപെട്ടാണു തൊഴിലാളികളുടെ കൂലി വിതരണം ചെയ്തിരുന്നത്. തൊഴിലുടമ നല്കുന്ന ചെക്ക് ജില്ലാ കലക്ടര്‍ ട്രഷറി മുഖേന മാറി തൊഴിലുടമയ്ക്കു പണം നല്‍കുകയും ഈ തുക തൊഴിലുടമ വിതരണം ചെയ്യുകയുമായിരുന്നു നിലനിന്നിരുന്ന രീതി. എന്നാല്‍ ഇതു മാറ്റി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നല്കാന് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ടില്ല. 30,000ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം വാങ്ങാന്‍ മൂന്നാര്‍ ടൗണിലേക്കു വരേണ്ടി വരുമെന്നും കൂട്ടത്തോടെ തൊഴിലാളികള്‍ ബാങ്കുകളിലെത്തി പണം വാങ്ങുന്നത് ഈ മേഖലയില്‍ കറന്‍സി ക്ഷാമത്തിന് വഴിയൊരുക്കുമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."