നോട്ട് പ്രതിസന്ധി: പ്രവാസികള്‍ ഉപവസിച്ചു
കോഴിക്കോട്: നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകള്‍ ഉപവസിച്ചു. പ്രവാസി കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച ഉപവാസസമരം എന്‍.ആര്.ഐ വെല്‍ഫെയര്‍ ഫോറം ചെയര്മാന് ഐസക് പ്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷനായി. വി.ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, കെ.പി അബൂബക്കര്‍ നേതൃത്വം നല്കി.
കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ നോട്ട് മാറാന്‍ സാധിക്കാതെ വിഷമിക്കുകയാണെന്നും അവിടങ്ങളിലെ എ.ടി.എം ശൂന്യമാണെന്നും ഇതിനു പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. സി. മൂസക്കുട്ടി, വി.കെ അബ്ദുല്ല, ടി. റസാഖ്, വി.എം സുബൈര്‍, എം. സുബ്രഹ്മണ്യം, പി.പി ഹമീദ്, പി.എം സെയ്ത്, ത്വാഹിര്‍ അമ്മദ് ചെറുവണ്ണൂര്‍, രാജേഷ് എടവണ്ണപ്പാറ, പി. മൂസ ഹാജി, എന്‍. ജയരാജ്, വി.എം ഹമീദ്, പി.പി സത്താര്‍, കെ. രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."