HOME
DETAILS
MAL
കോടഞ്ചേരി കോളജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌കീമില്‍
backup
January 11 2017 | 02:01 AM
താമരശേരി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌കീമില്‍ കോടഞ്ചേരി ഗവ. കോളജിനെ തിരഞ്ഞെടുത്തു. ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന 10 കോളജുകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ സ്‌കീമില്‍ മൂന്നുകോടി രൂപയാണ് കോളജിന് അനുവദിച്ചത്. ലൈബ്രറിയുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനിലകളുള്ള ഡിജിറ്റല്‍ ലൈബ്രറിയാണ് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."