HOME
DETAILS
MAL
അവകാശികള്‍ക്ക് 7,60,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി
backup
January 11 2017 | 05:01 AM
തിരൂരങ്ങാടി: 2013ല്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ നിയന്ത്രണംവിട്ട ബസിടിച്ചു മരിച്ച കൊടിഞ്ഞി പത്തൂര്‍ ഹസന്റെ ഭാര്യക്കും മക്കള്‍ക്കും 7,68,163 രൂപ ഒന്‍പത് ശതമാനം പലിശയടക്കം നഷ്ടപരിഹാരം നല്കാന് തിരൂര്‍ എം.എ.സി.ടി കോടതി വിധിച്ചു.
ഐ.സി.ഐ.സി.ഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരേയാണ് വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരമായി 7,22,600 രൂപയും കോടതി ചെലവിലേക്ക് 4,55,63 രൂപയും നല്‍കണം. അശ്രദ്ധമായി ഓടിച്ചുവന്ന ബസ് നിയന്ത്രണംവിട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരായ ഹസനും ഒരു വിദ്യാര്‍ഥിയും മരിക്കുകയും മറ്റൊരു കുട്ടിക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടത്തില്‍ ബസിടിച്ചു തകര്‍ന്ന ഓട്ടോറിക്ഷക്ക് നഷ്ടപരിഹാരം നല്കാന് നേരത്തെ കോടതി വിധിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എം.സി അനീഷ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."